ലോക യോഗാ ദിനം ജൂണ്‍ 21ന് ആചരിക്കാന്‍ പോകുകയാണ്. യോഗ ഇന്ന് ലോകമാകെ പ്രശസ്തി നേടി കഴിഞ്ഞിരിക്കുന്നു. യോഗ ഒരു മതത്തിന്‍റെ ഭാഗം ആണെന്നുള്ള തെറ്റിദ്ധാരണകള്‍ എല്ലാം ജനങ്ങളില്‍ നിന്നും എടുത്തു മാട്ടപെട്ടുകൊണ്ടിരിക്കുകയാണ്. യോഗ എല്ലാ മനുഷ്യനും വേണ്ടി ഉള്ളതാണ്. യോഗ മനുഷ്യനെ ശാരീരികമായും മാനസികമായും ആത്മീയമായും ആരോഗ്യവാന്മാർ ആകുന്നു. ഒരു കാലഘട്ടത്തുള്ള ഇന്ത്യൻ ജനതയെ ആരോഗ്യമുള്ളവരായും അറിവുള്ളവരായും മാറ്റിയെടുത്തത് യോഗ അഭ്യാസം ആയിരുന്നു. പല വിധത്തിലുള്ള യോഗയുണ്ട് ജ്ഞാന യോഗ, ഭക്തി യോഗ, കർമ്മ യോഗ,തുടങ്ങിയവ. യോഗയിൽ ഏറ്റവും ഉയർന്ന യോഗ ആണ് രാജ യോഗ.
എന്താണ് ക്രിയകള്‍ :
 |
| ജല നേതി |
ക്രിയ എന്നാല്‍ ശരീരത്തെ ശുദ്ധീകരിക്കാന്‍ വേണ്ടി യോഗയില്‍ ഉപയോഗിക്കുന്ന മാര്‍ഗമാണ്. നമ്മുടെ ശരീരത്തില്‍ അടഞ്ഞു കൂടിയിരിക്കുന്ന മാലിന്യങ്ങളെ പുറം തള്ളുക എന്നതാണ് ക്രിയ ചെയ്യുന്നത് കൊണ്ടുള്ള ഉദ്ധേശം. പല വിധത്തില്‍ ശരീരത്തിന്‍റെ പല ഭാഗങ്ങളെ ശുദ്ധീകരിക്കാനുള്ള ക്രിയകള്‍ ഉണ്ട്. ജല നേതി എന്നത് അതില്‍ പെട്ട ഒന്നാണ്. ജല നേതി ചെയ്യുന്നതിലൂടെ ഒരാളുടെ ശ്വാസകോശവുമായി ബന്ധപെട്ട രോഗങ്ങളെ അകറ്റി നിര്‍ത്തുവാനും അത് പോലെ തന്നെ രോഗത്തില്‍ നിന്നും സുഖപ്പെടുത്തുവാനും കഴിയും. ജല നേതി ചെയ്യുന്നത് മൂക്കില്‍ വളരുന്ന ദശയെ ഇല്ലായ്മ ചെയ്യുന്നു. ജല നേതി പോലെ ഉള്ള ഒന്നാണ് സൂത്ര നേതി, ഇതില്‍ ജലത്തിന് പകരം ഉപയോഗിക്കുന്നത് ഒരു നേര്‍ത്ത റബ്ബര്‍ നിര്‍മിതമായ കുഴല്‍ ആണ് ഉപയോഗിക്കുന്നത്. പക്ഷെ ഇത് പ്രാചീന കാലം മുതല്‍ പരിശീലിച്ചത് തുണികൊണ്ട് നിര്‍മിതമായ ഒരു ചരട് ഉപയോഗിച്ചാണ്. ഈ ചരടോ അല്ലങ്കില്‍ റബ്ബര്‍ കുഴാലോ ഉപയോഗിച്ച് ശ്വാസ നാളം ശുദ്ധീകരിക്കുകയ്യാണ് ചെയ്യുന്നത്. ഇതിനായി സൂത്രം മൂക്കിലൂടെ ഇട്ടതിനു ശേഷം വായിലൂടെ പുറത്തെടുക്കുന്നു . സുത്ര നേതിയും ജല നേതിയും എല്ലാം ശ്വാസനാളത്തെ ശുദ്ധീകരിക്കാന്‍ ഉള്ളതാണ്, എന്നാല്‍ ക്രിയയില്‍ തന്നെ ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളെയും ശുദ്ധീകരിക്കാനുള്ള മാര്‍ഗങ്ങള്‍ ഉണ്ട്.
 |
| സൂത്ര നേതി |
ക്രിയകള്‍ എന്നത് യോഗാസനകള്‍ ചെയ്യുന്നതിന് മുമ്പ് ചെയ്യേണ്ട കാര്യമാണ്. കാരണം ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു, ശുദ്ധീകരിച്ച ശരീരം പിന്നെ രോഗ വിമുക്തമാകുന്നു. ക്രിയക്ക് ശേഷം യോഗ ചെയ്യുന്നതോടെ ശരീരാത്തിന്‍റെ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.
പ്രാണായാമം :
 |
| പ്രാണയാമം |
പ്രാണായാമം എന്നാല്‍ ശ്വാസ ഗതിയെ നിയന്ത്രിക്കുക എന്നാണു. നമുക്ക് ദേഷ്യം വന്നാലും നമുക്ക് സന്തോഷം വന്നാലും അത് നമ്മുടെ ശ്വാസത്തില്‍ പ്രകടമാകുന്നുണ്ട്. നമ്മുടെ ശ്വാസത്തിനു നമ്മുടെ മനസ്സുമായി വലിയ ബന്ധം ഉണ്ട്. നാം ഒരു തവണയെങ്കിലും നമ്മുടെ ശ്വാസത്തെ ദിവസത്തില്‍ ഒരിക്കലെങ്കിലും ശ്രദ്ധിച്ചു നോക്കണം , അപ്പോള്‍ മനസ്സിലാകും ഒരു ദിവസത്തെ വെത്യസ്ത മനസ്ഥിതിക്ക് അനുസരിച്ച് എങ്ങനെ ഒക്കെ നമ്മുടെ ശ്വാസം മാറി മരിയുന്നുണ്ടെന്ന്. പ്രാണയാമം നമ്മുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ നിയന്ത്രിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്ന യോഗ അഭ്യാസമാണ്.
 |
| ധ്യാനം |
മാനസിക ശാന്തിക്ക് ധ്യാനം :
മാനസിക സമ്മര്‍ദ്ധങ്ങള്‍ എന്നും ചുറ്റി പറ്റിയിരിക്കുകയാണ് നമ്മുടെ ഇന്നത്തെ ജീവിത സാഹചര്യങ്ങള്‍. മാനസിക സമ്മര്‍ദ്ധങ്ങള്‍ (MENTAL STRESS) ഒരാള്‍ക്ക് ഒട്ടേറെ രോഗം സമ്മാനിക്കുന്നതാണ്. ധ്യാനം അഭ്യസിക്കുന്നതിലോടെ ഒരാള്‍ക്ക് മാനസിക സമ്മധങ്ങളെ വളരെ എളുപ്പം നേരിടാന്‍ കഴിയുന്നു. കൂടാതെ ഇത് അഭ്യസിക്കുന്നവര്‍ക്ക് ഏകാഗ്രത കൂടുകയും ചെയ്യുന്നു ധ്യാനം അഭ്യസിക്കുന്ന വഴി ഒരാള്‍ അദ്ധേഹത്തിന്‍റെ മനസ്സിന്‍റെ പരിപൂര്‍ണ നിയന്ത്രണം സ്വന്തമാക്കുന്നു. അതു വഴി അയാളില്‍ സര്‍ഗാത്മകമായ കഴിവുകള്‍ വര്‍ധിക്കുന്നു.
യോഗാസനകള്‍ :
 |
| യോഗാസനം |
യോഗാസനകള്‍ ചെയ്യേണ്ടത് ഒരാള്‍ക്ക് സുഖപ്രതമായ രീതിയില്‍ ആണ്. ഇത് എക്സസൈസുമായി താരതമ്യം ചെയ്യാന്‍ പറ്റില്ല. യോഗ ആസനകള്‍ ശ്വാസ നിയന്ത്രണത്തോട് കൂടി ചെയ്യുന്നതാണ്. കൂടാതെ ഇത് എക്സസൈസ് പോലെ തുടര്‍ച്ചയായി ചലനം ഉള്ളതല്ല. ഒരു കൃത്യമായ സമയം വരെ ശരീരത്തെ ഒരു പ്രത്യേക രീതിയില്‍ നിര്‍ത്തുക എന്നതാണ് യോഗ ആസന കൊണ്ട് ഉദ്ദേശിഷിക്കുന്നത്. ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളെയും ബലപ്പെടുത്താനും ഇതൊരു രോകത്തെയും അകറ്റി നിര്‍ത്താനും സാധിക്കുന്ന ഒന്നാണ് യോഗാസനം എന്നത്, ഇതും കൂടാതെ യോഗസനകള്‍ സൌന്ദര്യ വര്‍ധനത്തിനും അഭ്യസിക്കാവുന്നതാണ്.
ഇത് പോലെ ഉള്ള ആരോഗ്യ വാര്‍ത്തകള്‍ ഈ സൈറ്റില്‍ ഇനിയും പ്രസിദ്ധീകരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ചുവടെ രേഖപ്പെടുത്തും എന്ന് പ്രതീക്ഷിക്കുന്നു.
നിങ്ങള്‍ക്ക് ഈ പോസ്റ്റ് ഇഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ മറ്റുള്ളവരിലും എത്തിക്കുക.
നിങ്ങള്‍ക്ക് ഈ പോസ്റ്റ് Whatsapp വഴിയും ഷെയര്‍ ചെയ്യാവുന്നതാണ്, അതിനായി ചുവടെ കൊടുത്ത Whatsapp ഷെയര്‍ ബട്ടണില്‍ അമര്‍ത്തുക.
No comments:
Post a Comment